ചെന്നൈ: തമിഴ്‌നാട്ടിൽ എംഎൽഎയ്ക്ക് നേരെ ബോംബാക്രണം. കടലൂർ ജില്ലയിൽ ഡിഎംകെ എംഎൽഎ അയ്യപ്പന് നേരെയാണ് ആക്രമണമുണ്ടായത്. എംഎൽഎ പങ്കെടുത്ത പരിപാടിക്ക് നേരെ അജ്ഞാതർ പെട്രോൾ ബോംബ് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ട് ഒഴിഞ്ഞ് മാറിയതിനാൽ നിസാര പരിക്കുകളോടെ എംഎൽഎ രക്ഷപ്പെട്ടു. സംഭവത്തിൽ കടലൂർ പോലീസ് സൂപ്രണ്ട് രാജാരാമൻ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Discussion about this post