തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ കണ്ടെത്തി. മഹാരാജനെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എപ്പോൾ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് പറയാനാകില്ലെന്ന് ഡെപ്യൂട്ടി കളക്ടർ വി.ജയമോഹൻ പറഞ്ഞു. കിണറിന്റെ വശങ്ങളിൽ നിന്ന് ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
കഴിഞ്ഞ 48 മണിക്കൂറായി മഹാരാജനെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ആലപ്പുഴയിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 90 അടി താഴ്ചയുള്ള കിണറിലാണ് വെങ്ങാനൂർ സ്വദേശി മഹാരാജൻ(55) അകപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. മേൽമണ്ണ് മാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല.
Discussion about this post