ബീജിംഗ്: ചൈനയിലെ ഗുവാംഗ്ടോങ് പ്രവിശ്യയിലെ നേഴ്സറി സ്കൂളിൽ കത്തിയുമായി എത്തിയ യുവാവ് ആറ് പേരെ കുത്തി കൊലപ്പെടുത്തി. മൂന്ന് പിഞ്ചുകുട്ടികളും രണ്ട് രക്ഷകർത്താക്കളും ഒരു അദ്ധ്യാപികയുമാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ലിയാൻജിയാംഗ് നഗരത്തിൽ നിന്നും 25 വയസ്സുകാരനായ വു എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. പ്രതിയെയും ആക്രമണത്തിന് ഉപയോഗിച്ച ആയുധത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
രാവിലെ 7.40ഓടെയായിരുന്നു ആക്രമണം. 8.00 മണിയോടുകൂടി തന്നെ പ്രതിയെ പിടികൂടിയതായി പോലീസ് അവകാശപ്പെടുന്നു. ചൈനയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അടുത്തകാലത്തായി വർദ്ധിച്ചിരിക്കുകയാണ്. സ്കൂളുകൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Discussion about this post