തിരുവനന്തപുരം: കൊലവിളി നടത്തുന്ന എം.എൽ.എ പി.വി.അൻവറിനെ കൊടും ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ പി.വി. അൻവർ എംഎൽഎ നടത്തുന്ന കൊലവിളിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ട
ജനാധിപത്യത്തിൻ്റെ നാലാംതൂണ് അടിച്ചു തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാദ്ധ്യമപ്രവർത്തകർ അവരുടെ തൊഴിൽ ചെയ്യുമ്പോൾ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതിൽ തെറ്റൊന്നുമില്ല. മാദ്ധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിനായി മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും ഉണ്ടാകുമെന്ന് സി.ദിവാകരൻ പറഞ്ഞു.
കെ .പി .സി .സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു , ബി .ജെ .പി ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ് , മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ ജെ.അജിത് കുമാർ. പ്രസാദ് നാരായണൻ, പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ. സാനു, ഭാരവാഹികളായ ഉള്ളൂർ രാജേഷ് , എ.വി.മുസാഫിർ , ശാലിമ എം.എൽ സജിത് വഴയില, റ്റി.സി . ഷിജുമോൻ എന്നിവർ സംസാരിച്ചു.
Discussion about this post