മലയാളികളുടെ സ്വന്തം ”ബിഗ് ബോസിനെ” പരിചയപ്പെടുത്തി സീസൺ 5 ടൈറ്റിൽ വിജയി അഖിൽ മാരാർ. ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമയായ പാലക്കാട് പട്ടാമ്പി സ്വദേശി രഘുരാജിനെയാണ് അഖിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയിലൂടെയാണ് ബിഗ് ബോസ് ശബ്ദത്തിന് ഉടമയെ ആളുകൾക്ക് മുന്നിലെത്തിച്ചത്.
താൻ ബിഗ് ബോസിന് അകത്തുകിടന്ന് തരികിട വേല കാണിക്കുമ്പോഴൊക്കെ ”അഖിൽ കൺഫെഷൻ റൂമിന് അകത്തേക്ക് വരൂ, കൺഫെഷൻ റൂമിന് അകത്തേക്ക് വരൂ” എന്ന് വിളിക്കാറുണ്ട്. അങ്ങനെ അതിനകത്ത് പോയി കുറേ മാപ്പ് പറഞ്ഞിട്ടുണ്ട് എന്ന് അഖിൽ പറഞ്ഞു. തുടർന്ന് ഇതാണ് നിങ്ങളൊക്കെ കേട്ടുകൊണ്ടിരിക്കുന്ന ബിഗ് ബോസിൻറെ ശബ്ദം എന്ന് പറഞ്ഞ് ”മിസ്റ്റർ ബിഗ് ബോസിനെ” അകത്തേക്ക് വിളിക്കുകയായിരുന്നു.
തങ്ങൾക്ക് ബിഗ് ബോസ് ഇതാണെന്നും ഇപ്പോൾ മുംബൈയിൽ നിന്ന് വന്നപ്പോൾ സ്‌നേഹത്തോടെ തന്നെ കാണാൻ വന്നതാണെന്നും അഖിൽ പറഞ്ഞു. തുടർന്ന് അഖിലിനെ കൺഫെഷൻ റൂമിലേക്ക് വിളിക്കുന്നത് രഘു അനുകരിക്കുകയും ചെയ്തു.
Discussion about this post