തിരുവനന്തപുരം: കേരള പോലീസ് സേനയിൽ നായയെ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തി. സംഭവത്തിൽ സംസ്ഥാന ഡോഗ് ട്രെയിനിങ് സെന്റർ നോഡൽ ഓഫീസറെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് കമാൻന്റ് എസ്.എസ് സുരേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.
സേനയിലേക്ക് നായകളെ വാങ്ങുന്നതിലും ഭക്ഷണം വാങ്ങുന്നതിലും ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസ് അന്വേഷമത്തിൽ കണ്ടെത്തിയത്. തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരള പോലീസ് അക്കാദമിയിലെ സ്‌റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളിലേക്ക് ഡോഗ് ട്രെയിനിങ്ങിന് വേണ്ടി നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലും തീറ്റ വാങ്ങിയതിലും മരുന്ന് വാങ്ങിയതിലും ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് നായ്ക്കൾക്ക് വേണ്ടി ഉയർന്ന നിരക്കിൽ സാധനങ്ങൾ വാങ്ങിയിരുന്നത്. മാത്രമല്ല ഉയർന്ന നിരക്കിൽ ഉത്തരേന്ത്യയിൽ നിന്ന് നായ്ക്കളെ വാങ്ങിയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post