പാലക്കാട് : പാലക്കാട് കാട്ടുപന്നി ആക്രമണത്തിൽ വനിതാ ഓട്ടോ ഡ്രെവർ മരിച്ചു. ആലമ്പള്ളത്ത് മംഗലം ഡാമിനടുത്താണ് സംഭവം. വക്കാല ആലമ്പള്ളം സ്വദേശി വിജീഷ സോണിയ(37)ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂൾ വിദ്യാർത്ഥികളുമായി ഓട്ടോറിക്ഷയിൽ പോകുകയായിരുന്നു വിജിഷ. പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ട പന്നി, വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
ഓട്ടോറിക്ഷയിൽ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അവർക്ക് പരിക്കേറ്റിട്ടുണ്ട്. ഹെൽത്ത് വിഷൻ മെഡിക്കൽ സെന്ററിൽ കുട്ടികളെ പ്രവേശിപ്പിച്ച കുട്ടികളെ പ്രാഥമിക
ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
Discussion about this post