ബത്തേരി: പോക്‌സോ കേസിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അദ്ധ്യാപകനായ പുത്തൂർ വയൽ സ്വദേശി താഴംപറമ്പിൽ ജി എം ജോണി(50) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടെ സ്‌കൂൾ വിട്ടതിന് ശേഷം വിദ്യാർത്ഥിനികൾ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു അഞ്ചോളം വിദ്യാർത്ഥിനികളാണ് ഇൻസ്‌പെക്ടറെ കണ്ട് പരാതി പറഞ്ഞത്.
ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി. ഇയാൾക്കെതിരെ സ്‌കൂളിലെ മറ്റു കുട്ടികളുടെ പരാതി ഉണ്ടോ എന്നറിയാനായി സ്‌കൂളിലെ കുട്ടികളുടെ മൊഴി എടുക്കും. മറ്റു കുട്ടികൾക്ക് ഈ അദ്ധ്യാപകനെതിരെ പരാതിയുണ്ടോ എന്നറിയാൻ സ്‌കൂളിൽ കൗൺസിലിങ് നടത്തും.
Discussion about this post