എറണാകുളം: മതനിന്ദ ആരോപിച്ച് അദ്ധ്യാപകൻ ആയിരുന്ന ടി.ജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിൽ പ്രതികളുടെ ശിക്ഷ വിധി ഇന്ന്. ആറ് പ്രതികളുടെ ശിക്ഷയാണ് ഇന്ന് എൻഐഎ പ്രത്യേക കോടതി പ്രസ്താവിക്കുക. കേസിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയായ ശേഷമാണ് ശിക്ഷ വിധിക്കുന്നത്.
ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ശേഷമാകും വിധി പുറപ്പെടുവിക്കുക. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നൗഷാദ്, മുഖ്യ ആസൂത്രകനും പോപ്പുലർഫ്രണ്ട് നേതാവുമായ നാസർ, ആസൂത്രണത്തിൽ പങ്കെടുത്ത നൗഷാദ് എന്നിവർക്ക് ജീവപര്യന്തം ശിക്ഷ നൽകണം എന്നായിരുന്നു എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം അംഗീകരിക്കാനാണ് സാദ്ധ്യത. ഒന്നാം ഘട്ട വിചാരണയിൽ ഇവർക്ക് എട്ട് വർഷത്തെ തടവ് ആയിരുന്നു കോടതി വിധിച്ചത്. നൗഷാദ്, മെയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിന്, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ വിചാരണ വേളയിൽ തെളിഞ്ഞിരുന്നു. ഇതോടെയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.
ഇന്നലെയാണ് കേസിന്റെ വിചാരണ പൂർത്തിയായത്. ഇതിന് ശേഷം നസീർ ഉൾപ്പെടെ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു. ഷഫീക്, അസീസ്, സുബൈർ,മുഹമ്മദ് ഫാഫി മൻസൂർ എന്നിവരെ കോടതി വെറുതെ വിടുകയും ചെയ്തു.
Discussion about this post