വയനാട്: കൽപ്പറ്റയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. നെല്ലാംങ്കണ്ടി സ്വദേശി സിനാന്റെ മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ സിനാന് പരിക്കില്ല.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഫോൺ അടുത്തുവച്ചായിരുന്നു വിദ്യാർത്ഥി കിടന്നിരുന്നത്. ഇതിനിടെ പെട്ടെന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഉടനെ തന്നെ ഫോൺ എടുത്ത് ദൂരേക്ക് എറിയുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ഫോൺ പൂർണമായും കത്തിനശിച്ചു.
രണ്ട് വർഷം മുൻപായിരുന്നു സിനാൻ സ്മാർട് ഫോൺ വാങ്ങിയത്. ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ കാരണം ഇനിയും വ്യക്തമല്ല.












