ശരീരത്തിലെ രണ്ടാമത്തെ മസ്തിഷ്‌കമെന്ന് അറിയപ്പെടുന്ന ശരീരഭാഗം ഏതാണെന്ന് അറിയാമോ, അത് നമ്മുടെ അന്നനാളമാണ്. അതെ, ഭക്ഷണം ദഹിപ്പിക്കുക, അതില്‍ നിന്നുള്ള പോഷകങ്ങളും ധാതുക്കളും ആഗിരണം ചെയ്യുക എന്നതിലുപരിയായി മൊത്തത്തിലുള്ള ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ നമ്മുടെ അന്നനാളം അഥവാ ദഹനേന്ദ്രിയ വ്യവസ്ഥ വലിയ പങ്കുവഹിക്കുന്നുണ്ട്. ശാരീരിക ആരോഗ്യം മാത്രമല്ല, നമ്മുടെ മൂഡ് ഉള്‍പ്പടെ മാനസികാരോഗ്യത്തിലും അന്നനാളം സ്വാധീനം ചെലുത്തുന്നുണ്ട്. ആരോഗ്യമുള്ള ദഹനേന്ദ്രിയ വ്യവസ്ഥ ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ശാരീരിക, മാനസിക ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ദഹനേന്ദ്രിയ വ്യവസ്ഥയെ രണ്ടാമത്തെ മസ്തിഷ്‌കമെന്ന് വിളിക്കുന്നത്, മാനസികാരോഗ്യത്തില്‍ അന്നനാളത്തത്തിന്റെ സ്വാധീനമെന്താണ്, അന്നനാളത്തിന് ചോര്‍ച്ച സംഭവിക്കുന്നത് എപ്പോഴാണ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
ദഹനേന്ദ്രിയ വ്യവസ്ഥ അഥവാ അന്നനാളം
വായില്‍ തുടങ്ങി മലദ്വാരത്തില്‍ അവസാനിക്കുന്ന ശരീരത്തിനുള്ളിലെ നീളമേറിയ ട്യൂബ് ആണ് അന്നനാളം അഥവാ ദഹനേന്ദ്രിയ വ്യവസ്ഥ. ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, തുടങ്ങി നിരവധി അവയവങ്ങള്‍ അന്നനാളത്തിന്റെ ഭാഗമാണ്. ഭക്ഷണത്തിന്റെ ദഹനം, പോഷണങ്ങളുടെ ആഗിരണം, അവശിഷ്ടങ്ങളുടെ വിസര്‍ജ്ജനം എന്നിവയാണ് ദഹനേന്ദ്രിയ വ്യവസ്ഥയുടെ പ്രധാന കര്‍ത്തവ്യം. ദഹനത്തിന് സഹായിക്കാനും മൊത്തത്തിലുള്ള ശരീര ആരോഗ്യം നിലനിര്‍ത്തുന്നതിനുമായി ശരീരത്തിന് ഗുണം ചെയ്യുന്ന ട്രില്യണ്‍ കണക്കിന് ബാക്ടീരിയകളെ പോറ്റുന്ന ഒരിടം കൂടിയാണ് നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥ. ബാക്ടീരിയകളെ കൂടാതെ യീസ്റ്റ്, വൈറസുകള്‍ തുടങ്ങി പലതരത്തിലുള്ള സൂക്ഷ്മാണുക്കളും ദഹനേന്ദ്രിയ വ്യവസ്ഥയില്‍ കാണപ്പെടുന്നു. മേല്‍പ്പറഞ്ഞതിന് പുറമേ, രോഗപ്രതിരോധത്തിലും ചില ഹോര്‍മോണുകളുടെയും ന്യൂറോട്രാന്‍സ്മിറ്ററുകളുടെയും ഉല്‍പ്പാദനത്തിലും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് പങ്കുണ്ട്.
രണ്ടാമത്തെ മസ്തിഷ്‌കമെന്ന് അന്നനാളത്തെ വിളിക്കുന്നത് എന്തുകൊണ്ട്
അന്നനാളത്തിലെ നാഡികളുടെയും നാഡീസംവേദകങ്ങളുടെയും ബൃഹത്തായ ശൃംഖല കാരണമാണ് ഇവിടം ശരീരത്തിലെ രണ്ടാമത്തെ മസ്തിഷ്‌കമെന്ന് അറിയപ്പെടുന്നത്. എന്റെറിക് നെര്‍വസ് സിസ്റ്റമെന്നാണ് (ENS)ഇതറിയപ്പെടുന്നത്. തലച്ചോറിനെയോ സുഷുമ്‌നാ നാഡിയോയോ ആശ്രയിക്കാതെ, സ്വന്തമായി അന്നനാളത്തിന്റെ ചലനത്തെയും പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാന്‍ ഇഎന്‍എസ്സിന് സാധിക്കും. നാഡികള്‍ വഴിയും രാസ സംവേദകങ്ങള്‍ വഴിയും മസ്തിഷ്‌കം ഉള്‍പ്പെടുന്ന കേന്ദ്ര നാഡീ വ്യവസ്ഥയുമായി അങ്ങോട്ടുമിങ്ങോട്ടും സംവദിക്കാന്‍ ഇഎന്‍എസ്സിനാകും. ദഹനം, മൂഡ്, മാനസികാരോഗ്യത്തിലെ മറ്റ് ഘടകങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നതില്‍ അന്നനാളവും മസ്തിഷ്‌കവും തമ്മിലുള്ള ഈ ബന്ധം നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.
മാനസികാരോഗ്യവും അന്നനാളവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു
മാനസികാരോഗ്യവും അന്നനാളവും തമ്മിലുള്ള ബന്ധം മസ്തിഷ്‌കവും ദഹേന്ദ്രിയ വ്യവസ്ഥയും തമ്മില്‍ അന്യോന്യമുള്ള ആശയവിനിമയത്തിലൂടെയാണ് സാധ്യമാകുന്നത്. ഇതില്‍ അന്നനാളത്തിലെ സൂക്ഷ്മജീവികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മൂഡ് നിയന്ത്രിക്കുന്നതില്‍ സുപ്രധാനമായ സെറട്ടോണിന്‍ ഉള്‍പ്പടെ നിരവധി ന്യൂറോട്രാന്‍സിമിറ്ററുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും അന്നനാളത്തിന് പങ്കുണ്ട്. സെറട്ടോണിന്റെ 90 ശതമാനവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് അന്നനാളത്തിലാണ്.
അന്നനാളത്തിലെ സൂക്ഷ്മജീവികളുടെ എണ്ണത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥ, അന്നനാളത്തിലെ അണുബാധ, തലച്ചോറും ദഹനേന്ദ്രിയ വ്യവസ്ഥയും തമ്മിലുള്ള പരസ്പര ആശയ വിനിമയത്തിലെ തകരാറ് എന്നിവ മാനസികാരോഗ്യത്തെ ബാധിക്കുകയും വിഷാദം, ഉത്കണ്ഠ, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
പ്രതിരോധ ശേഷിയും ദഹനേന്ദ്രിയ വ്യവസ്ഥയും
ഏതാണ്ട് 70 ശതമാനം പ്രതിരോധ കോശങ്ങളും സ്ഥിതി ചെയ്യുന്നത് അന്നനാളത്തിലാണെന്ന് അറിയാമോ. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ദഹനേന്ദ്രിയ വ്യവസ്ഥ കൂടിയേ തീരൂ. GALT (gut-associated lymphoid tissue) പ്രതിരോധ വ്യവസ്ഥയിലെ സുപ്രധാന ഘടകമാണ്, രോഗാണുക്കളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിലും പ്രതിരോധ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതിലും നിര്‍ണ്ണായകമാണ് GALT. മാത്രമല്ല, അന്നനാളത്തില്‍ കാണപ്പെടുന്ന പലതരത്തിലുള്ള ബാക്ടീരിയകളും രോഗപ്രതിരോധത്തില്‍ പങ്കാളികളാകുന്നുണ്ട്.
അന്നനാളത്തിലെ ചോര്‍ച്ച
അന്നനാളത്തിന്റെ ചോര്‍ച്ച അല്ലെങ്കില്‍ കുടലിന്റെ ഭിത്തി സാധാരണയിലും കവിഞ്ഞ് നേര്‍ത്തതാവുന്നത് ശരീരത്തിന് ദോഷമുണ്ടാക്കുന്നതും ദഹിക്കാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ബാക്ടീരിയകളും രക്തത്തില്‍ കലരാന്‍ കാരണമാകുന്നു. കടുത്ത അണുബാധ, മോശം അഹാരരീതി, സ്‌ട്രെസ്സ്, ചില മരുന്നുകള്‍, ദഹനേന്ദ്രിയ വ്യവസ്ഥയിലെ സൂക്ഷ്മാണുക്കളുടെ എണ്ണത്തിലെ അസന്തുലിതാവസ്ഥ എന്നിങ്ങനെയുള്ള കാരണങ്ങളാണ് അന്നനാളത്തിലെ ചോര്‍ച്ചയ്ക്ക് പിന്നില്‍.
രക്തത്തിലേക്കും അതുവഴി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും എന്തൊക്കെ എത്തിച്ചേരണമെന്ന് നിയന്ത്രിക്കുന്നത് കുടലിന്റെ ഭിത്തിയുടെ കട്ടിയാണ്. സാധാരണഗതിയില്‍ ജലവും പോഷകങ്ങളും മാത്രം കടന്നുപോകുന്ന വളരെ സൂക്ഷ്മമായ ദ്വാരങ്ങളാണ് കുടലിലുള്ളത്. ശരീരത്തിന് ദോഷമുണ്ടാക്കുന്നവയെല്ലാം രക്തത്തില്‍ കലരുന്നത് തടുക്കുന്നത് ഇവിടെയാണ്. എന്നാല്‍ കുടലിന്റെ ഭിത്തിയുടെ കട്ടി കുറഞ്ഞ് നേര്‍ത്തതാകുമ്പോള്‍ ശരീരത്തിന് ദോഷമുണ്ടാക്കുന്ന വസ്തുക്കളും രോഗാണുക്കളും രക്തത്തിലെത്തുന്നു.
പഞ്ചസാരയുടെ അമിതോപയോഗം, മദ്യപാനം, പോഷകാഹാരക്കുറവ്, ക്രോണിക് സ്‌ട്രെസ്സ്, യീസ്റ്റ വളര്‍ച്ച, മോശം ആഹാരക്രമം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട് കുടല്‍ ഭിത്തിയുടെ കട്ടി കുറയാം. കുടലില്‍ ചോര്‍ച്ചയുണ്ടായാല്‍ വയറുവേദന, ചില ഭക്ഷണങ്ങള്‍ ശരീരത്തിന് പിടിക്കാതിരിക്കുക, ഉന്മേഷക്കുറവ്, സന്ധിവേദനയും പ്രശ്‌നങ്ങളും, ചര്‍മ്മ രോഗങ്ങള്‍, തൈറോയിഡ് പ്രശ്‌നങ്ങള്‍, മൂഡ് സ്വിംഗ്‌സ്, ഫൈബ്രോമയാള്‍ജിയ, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ഓട്ടിസം എന്നിങ്ങനെ നിരവധി ലക്ഷണങ്ങള്‍ ശരീരം കാണിച്ചേക്കും.
Discussion about this post