തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ ഒരുങ്ങുന്നത് പള്ളിമുറ്റത്ത് തന്നെ. വൈദികരുടെ കല്ലറകളോട് ചേർന്നാണ് കേരള രാഷ്ട്രീയത്തിലെ അതികായകരിലൊരാളുടെ വിശ്രമസ്ഥലം ഒരുങ്ങുന്നത്.
ഓർത്തഡോക്‌സ് സഭ വിശ്വാസം അനുസരിച്ച് വൈദികരെ സാധാരണ പള്ളിമുറ്റത്താണ് അടക്കം ചെയ്യാറുള്ളത്. സാധാരണക്കാരായ മറ്റുള്ള ആളുകളെ സെമിത്തേരിയിലും അടക്കം ചെയ്യും. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ സഭാ നടപടികളിൽ തന്നെ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് തന്നെ പറയാം. വൈദികരുടെ കുഴിമാടങ്ങളോട് ചേർന്ന് പുതിയൊരു കല്ലറ പണിയുന്നുണ്ട്. അവിടെയാണ് വ്യാഴാഴ്ച സംസ്‌കാര ചടങ്ങുകൾ നടക്കുക.
പുതുപള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയെ സംബന്ധിച്ച്, ഉമ്മൻചാണ്ടി വെറുമൊരു ഇടവക അംഗം ആയിരുന്നില്ലെന്ന് പള്ളി വികാരി പറയുന്നു. ഇടവകയുടെ ആധുനിക കാലവളർച്ചയ്ക്ക് ഏറ്റവും അധികം പ്രയോജനം ചെയ്ത വ്യക്തിയായിരുന്നു. അത് കൊണ്ട് വൈദികരുടെ കല്ലറയോട് ചേർന്ന് , അദ്ദേഹത്തിന്റെ കല്ലറ ഒരു നിത്യ സ്മാരകമായി നില കൊള്ളണം, എന്നത് ഇടവകയുടെ പൊതുവായ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് വൈദികരുടെ കല്ലറയ്ക്ക് സമീപം ഉമ്മൻചാണ്ടിയ്ക്ക് വിശ്രമസ്ഥലം ഒരുക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post