തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെയായിരുന്നു ന്യൂനമർദ്ദം രൂപപ്പെട്ടത്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അടുത്ത രണ്ട് ദിവസം ഒഡിഷ വഴി പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനാണ് സാദ്ധ്യത. അതിനാൽ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിലവിൽ മഴ ലഭിക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ശക്തമാകും. മഴ കനക്കുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ് അധികൃതർ ഉടനെ പുറത്തുവിടും. ന്യൂനമർദ്ദ പാത്തിയുടെ ഫലമായി കഴിഞ്ഞ ആഴ്ച അതിശക്തമായ മഴയായിരുന്നു സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്.
Discussion about this post