എറണാകുളം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ പോലീസ് കേസ് എടുക്കും. കേസ് എടുത്ത് തുടർ നിയമ നടപടികൾ സ്വീകരിക്കാൻ എറണാകുളം നോർത്ത് പോലീസിന് ചുമതലപ്പെടുത്തി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്.
യൂത്ത് കോൺഗ്രസാണ് അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പുറമേ ഡിജിപിയ്ക്കും പരാതി നൽകിയിരുന്നു. ഇതിലാണ് നോർത്ത് പോലീസിനോട് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. ഇത് പ്രകാരം പോലീസ് പരാതിക്കാരന്റെ മൊഴിയെടുക്കും. ഇതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് വിനായകൻ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉമ്മൻ ചാണ്ടിയുടെ മരണം സംബന്ധിച്ച വാർത്തകളാണ് മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്നത്. ഇതാണ് നടനെ ചൊടിപ്പിച്ചത്. ഉമ്മൻ ചാണ്ടി ചത്തെന്നും എന്തിനാണ് ഇങ്ങനെ വാർത്തകൾ നൽകുന്നത് എന്നുമായിരുന്നു നടന്റെ ചോദ്യം.
Discussion about this post