ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമരുന്ന പാകിസ്താനിൽ വിലക്കയറ്റം രൂക്ഷമായതോടെ രാജ്യം പട്ടിണിയിലായ അവസ്ഥയിലാണ്. കറാച്ചിയിലാണ് ഗോതമ്പ് മാവിന് റെക്കോർഡ് വില രേഖപ്പെടുത്തിയത്. കിലോയ്ക്ക് 320 രൂപയാണ് ഇവിടെ ഗോതമ്പ് പൊടിക്ക് വില. 58 വർഷത്തിനിടെ ഇതാദ്യമായാണ് ഭക്ഷ്യവസ്തുക്കളുടെ വില ഇത്രയധികം വർദ്ധിക്കുന്നത്.
പാകിസ്താനിലെ ഹൈദരാബാദിനെ പോലും മറികടന്നാണ് കറാച്ചി ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. എന്നാൽ കറാച്ചിയിൽ മാത്രമല്ല അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത്. ഇസ്ലാമാബാദ്, റാവൽപിണ്ടി, സിയാൽകോട്ട് എന്നീ പ്രധാന നഗരങ്ങളിലും ഗണ്യമായ വിലക്കയറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. 100 ും 200 ും 300 ും എല്ലാമാണ് ഇവിടെ അവശ്യവസ്തുക്കളുടെ വില. ബഹാവൽപൂർ, മുൾട്ടാൻ, സുക്കൂർ എന്നീ സ്ഥലങ്ങളിലും ഇതേ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (EIU) ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ് പ്രകാരം 2023-ൽ ലോകത്തിലെ ഏറ്റവും മോശം താമസയോഗ്യമായ നഗരങ്ങളുടെ പട്ടികയിൽ കറാച്ചി ഇടം നേടിയിട്ടുണ്ട്. 173 നഗരങ്ങളിൽ 169-ാം സ്ഥാനത്താണ് കറാച്ചി എത്തിനിൽക്കുന്നത്. ആരോഗ്യം, സംസ്‌കാരം, പരിസ്ഥിതി, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം ഉൾപ്പെടെയുളളവ കണക്കിലെടുത്താണ് റിപ്പോർട്ട്
Discussion about this post