ആലപ്പുഴ: എടത്വയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം കാറിന് തീപിടിച്ചതായി പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ എടത്വ പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി തീ അണച്ചു. ഏകദേശം ഒരു മണിക്കൂറോളമെടുത്താണ് തീ അണച്ചത്. ഇതിന് ശേഷം കാർ പരിശോധിച്ചപ്പോഴായിരുന്നു ഡ്രൈവിംഗ് സീറ്റിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശി ജെയിംസിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇതെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post