തിരുവനന്തപുരം: ജോലി സമയത്ത് ഹാജരാകാതിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ 5 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിക്കുക. കൃത്യ സമയത്ത് ഇവർ ഓഫീസിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
മുതിർന്ന ഉദ്യോഗസ്ഥന്മാരായ നിധുൻ, സുജിൻ കുമാർ, അനിൽ കുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ജോലി സമയത്ത് ഓഫീസിൽ ഹാജരാകാതിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇത് പ്രകാരം അറ്റൻഡൻസ് രജിസ്റ്റർ പരിശോധിച്ച് മന്ത്രിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ ചെങ്ങന്നൂർ ആർഡിഡി ഓഫീസിലെ ക്രമക്കേടുമായി അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ അന്വഷണത്തിൽ രണ്ട് പേരെ സസ്‌പെൻഡ് ചെയ്യുകയും ആറ് പേരെ സ്ഥലം മാറ്റാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
Discussion about this post