തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. അഭി, മൊയ്തീൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വള്ളം പുലിമുട്ടിൽ ഇടിച്ച് കയറിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അഭി കടലിലേക്ക് തെറിച്ച് വീണെങ്കിലും പിന്നീട് നീന്തി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയ്ക്കായിരുന്നു സംഭവം.
പുതുകുറിശ്ശി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട വള്ളം മത്സ്യത്തൊഴിലാളികൾ മറ്റ് വള്ളങ്ങൾ എത്തിച്ച് കെട്ടിവലിച്ച് ഹാർബറിൽ എത്തിച്ചു.
Discussion about this post