കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് ഇ.കെ നായനാരുടെ മകൻ കൃഷ്ണകുമാർ. ഉമ്മൻ ചാണ്ടി ബാക്കിവെച്ചത് പൂർത്തിയാക്കുക എന്നത് വരും തലമുറകളുടെ ഉത്തരവാദിത്വമാണ്. കേരള രാഷ്ട്രീയത്തിൽ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്നും കൃഷ്ണകുമാർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടി സാർ ആരായിരുന്നുവെന്ന് കഴിഞ്ഞ മൂന്ന് നാല് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയിരിക്കണം എന്നതിന്റെ വ്യക്തമായ സന്ദേശമാണ് അദ്ദേഹം കേരളത്തിന് നൽകിയത്. ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻചാണ്ടിയാകാൻ ശ്രമിക്കണം.
ഉമ്മൻ ചാണ്ടി സാർ ബാക്കിവെച്ച് പോയത് പൂർത്തീകരിക്കേണ്ടത് വരും തലമുറകളുടെ ഉത്തരവാദിത്വമാണ്. പലതവണ ഉമ്മൻ ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. കാണാൻ വരുന്നവരുടെ കണ്ണീരൊപ്പിയിട്ടോ അവരുടെ പ്രശ്നം എന്താണെന്ന് മനസിലാക്കിയിട്ടോ പരിഹരിച്ചിട്ടോ പോകുന്ന വ്യക്തിയാണ് അദ്ദേഹം. സ്നേഹവും, സഹാനുഭൂതിപം കാരുണ്യവും ഏറ്റവും കൂടുതൽ ഉള്ളൊരു വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
Discussion about this post