ഇടുക്കി : ക്രിമിനൽ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി വാങ്ങിയതിന് പോലീസ് ഉദ്യോഗസ്ഥന് കഠിന തടവും പിഴയും. കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിരുന്ന മുഹമ്മദ് അഷ്‌റഫിനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
2016 ലാണ് കൈക്കൂലി വാങ്ങുന്നതിനിടെ മുഹമ്മദ് അഷ്‌റഫിനെ പിടികൂടിയത്. ക്രിമിനൽ കേസിൽ പ്രതിയെ സഹായിക്കാനാണ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്. മുഹമ്മദ് അഷ്‌റഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. രണ്ട് വകുപ്പുകളിലായാണ് അഞ്ചുവർഷം തടവ് വിധിച്ചിരിക്കുന്നത്.
Discussion about this post