കോഴിക്കോട് : വെള്ളം നിറഞ്ഞുനിന്ന കുഴിയിൽ വീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന ജലീലിൻറെ മക്കളായ ആജിൽ(11), ഹാദിർ (7) എന്നിവരാണ് മരിച്ചത്. അടുത്ത വീട്ടിൽ ട്യൂഷന് പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം.
വീട്ടിലെത്താൻ സമയമായിട്ടും ഇവരെ കാണാതെ വന്നതോടെ അമ്മ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വീട്ടുവളപ്പിലെ കുഴിയിൽ ഉണ്ടായ വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്യൂഷൻ കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ കളിക്കാനായി വെള്ളക്കെട്ടിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാകാം എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post