ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ, കഠിനമായ വ്യായാമങ്ങളില്‍ മനം മടുത്തിരിക്കുകയാണോ, എന്നാല്‍ ഇനി റൂട്ടൊന്ന് മാറ്റിപ്പിടിക്കാം. ബെല്ലി ഫാറ്റ് അഥവാ ഇടുപ്പിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള വ്യയാമ മുറകളും എളുപ്പവഴികളും എല്ലാവര്‍ക്കും ഒരേപോലെ ഫലപ്രദമാകണമെന്നില്ല. ഭക്ഷണ നിയന്ത്രണവും ജീവിതശൈലിയില്‍ മാറ്റവുമടക്കം വണ്ണം കുറയ്ക്കുന്നതിനും ശരീരം ദൃഢതയോടെ നിലനിര്‍ത്തുന്നതിനുമുള്ള സമഗ്രമായ ഒരു സമീപനത്തിലൂടെയേ ബെല്ലിഫാറ്റും കുറയ്ക്കാനാകൂ. എങ്കിലും അടിവയറ്റിലെ പേശികളെ നേരിട്ട് സ്വാധീനിക്കുന്ന ചില പ്രവൃത്തികള്‍ ബെല്ലിഫാറ്റ് കുറയ്ക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. മറ്റ് വ്യായാമങ്ങള്‍ക്കും ജീവിതശൈലി നിയന്ത്രണങ്ങള്‍ക്കുമൊപ്പം ലളിതമായ ഈ ശീലങ്ങള്‍ കൂടി ദിനചര്യയില്‍ ഉള്‍പ്പെടുത്തിയാല്‍ ബെല്ലി ഫാറ്റെന്ന വെല്ലുവിളിയെ എളുപ്പത്തില്‍ മറികടക്കാം. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ വേറൊന്നും ചെയ്യാത്തവര്‍ക്കും ആയാസ്സമൊന്നും എടുക്കേണ്ടാത്ത ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്.
ദിവസവും അരമണിക്കൂറോ ഒരു മണിക്കൂറോ ഒന്നും നടന്നില്ലെങ്കിലും ഭക്ഷണം കഴിഞ്ഞയുടന്‍ പത്ത് മിനിറ്റ് നടക്കുക. തണുത്ത വെള്ളത്തിന് പകരം കുടിക്കാന്‍ എന്നും ചെറുചൂടുവള്ളം ശീലമാക്കുക. വിശ്രമത്തിന് മതിയായ പ്രാധാന്യം നല്‍കുക. ഡീപ് ബ്രീത്തിംഗ് ഉള്‍പ്പെടെയുള്ള റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ പരിശീലിക്കുക. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക.
ഈ ശീലങ്ങള്‍ ഭാരം കുറയ്ക്കാന്‍, പ്രത്യേകിച്ച് ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ഇക്കാര്യങ്ങള്‍ മാത്രം ചെയ്തതുകൊണ്ട് ഭാരമോ ബെല്ലി ഫാറ്റോ കുറയുകയില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. സമീകൃത, പോഷകാഹാരം, ദിവസേനയുള്ള വ്യായാമം, ആരോഗ്യമുള്ള, ചിട്ടയായ ജീവിതചര്യ എന്നിവയെല്ലാം ഒത്തുപോയാലേ നിങ്ങളുടെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തുകയുള്ളു. ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ പ്രയാണത്തെ സഹായിക്കുന്ന ചില ശീലങ്ങളാണിത്.
Discussion about this post