തൃശൂർ: പൊള്ളലേറ്റ ആദിവാസി യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കിലോമീറ്ററുകളോളം ദൂരം ചുമന്ന് നടന്ന സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്. ആദിവാസികളുടെ ഉന്നമനത്തിനായി നിക്കീവെക്കുന്നുവെന്ന് പറയുന്ന ഫണ്ടുകൾ എവിടേക്ക് പോകുന്നുവെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്ന ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് അതിരപ്പിള്ളി മലക്കപ്പാറ ആദിവാസി ഊരിൽ പൊള്ളലേറ്റ യുവതിയെ നാലു കിലോമീറ്റർ ചുമക്കേണ്ടി വന്നത്. ആദിവാസി മേഖലകളിൽ വിപ്ലവകരമായ മാറ്റം വരുത്തിയെന്നത് വിടുവായത്തമാണെന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നടക്കാൻ വഴി പോലും ഇല്ലാതെ നൂറുക്കണക്കിന് ആദിവാസികളാണ് ദുരിതം അനുഭവിക്കുന്നത്. ആദിവാസികളുടെ ഉന്നമനത്തിനായി നിക്കീവെക്കുന്നുവെന്ന് പറയുന്ന ഫണ്ടുകൾ എവിടേക്ക് പോകുന്നുവെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി -പട്ടികജാതി-പട്ടിക വർഗമേഖലയിലെ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്രസർക്കാർ നൽകുന്ന തുക പോലും ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂരിലെ മലക്കപ്പാറയിലാണ് ഇന്ന് പൊള്ളലേറ്റ യുവതിയെ ചുമലിലേറ്റി പോയ സംഭവം ഉണ്ടായത്. കാലിന് പൊള്ളലേറ്റതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ചുമന്നു കൊണ്ടു പോയത്. മുതുവാൻ സമുദായത്തിൽ പെട്ട ഏഴു കുടുംബങ്ങൾ മാത്രമാണ് മലക്കപ്പാറയിലെ വീരൻ കുടിയിൽ താമസിക്കുന്നത്. ഇവർക്ക് പെട്ടെന്നൊരു ആവശ്യം വന്നാൽ പോലും കിലോമീറ്ററുകളോളം നടക്കണം.
Discussion about this post