Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Science

അയണോസ്ഫിയറിനെ തുളച്ച് സ്‌പേസ് എക്‌സിന്‌റെ ഫാല്‍ക്കണ്‍ റോക്കറ്റ്; അന്തരീക്ഷപാളിയിലെ തുളകള്‍ ഭൂമിയെ എങ്ങനെ ബാധിക്കും?

by Brave India Desk
Jul 25, 2023, 10:52 am IST
in Science
Share on FacebookTweetWhatsAppTelegram

ഇലോണ്‍ മസ്‌ക് സ്ഥാപിച്ച സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷത്തിലെ അയണോസ്ഫിയര്‍ എന്ന പാളിയില്‍ തുളയുണ്ടാക്കിയതായി റിപ്പോര്‍ട്ട്. സ്‌പെയ്‌സ്‌വെതര്‍ ഡോട്ട് കോം എന്ന അന്തര്‍ദ്ദേശീയ വെബ്‌സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൂലെ 19-ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്‌പെയ്‌സ് ഫോഴ്‌സ് ബെയ്‌സില്‍ നിന്നുമാണ് ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചത്.

വിക്ഷേപണ സമയത്തെ ഫോട്ടോയില്‍ മങ്ങിയ ചുവന്ന പ്രകാശം ദൃശ്യമായിരുന്നു. ഇതെക്കുറിച്ച് പഠിച്ച ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ സ്‌പേസ് ഫിസിസ്റ്റായ ജെഫ് ബൗംഗാര്‍ഡ്‌നര്‍ ആണ് ഈ ചുവന്ന പ്രകാശം അയണോസ്ഫിയറില്‍ ഉണ്ടായ തുളയുടെ സൂചനയാകാം എന്ന് അഭിപ്രായപ്പെട്ടത്. ഭൂമിയുടെ ഉപരിതലത്തിന് 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വെച്ച് റോക്കറ്റുകള്‍ അവയുടെ എഞ്ചിനുകള്‍ ജ്വലിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ വളരെ വിശദമായി ശാസ്ത്രലോകം പഠിച്ചിട്ടുണ്ടെന്ന് ബൗംഗാര്‍ഡ്‌നര്‍ സ്‌പൈയ്‌സ്‌വെതര്‍ ഡോട്ട് കോമിനോട് പറഞ്ഞു.

Stories you may like

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

കൃത്രിമ രക്തം വികസിപ്പിച്ചെടുത്ത് ജപ്പാൻ ; ഗ്രൂപ്പ് ഭേദമില്ലാതെ ഉപയോഗിക്കാം ; വൈദ്യശാസ്ത്ര രംഗത്തെ ചരിത്ര മുന്നേറ്റമെന്ന് ഗവേഷകർ

“ജൂലെ 19ലെ വിക്ഷേപണത്തിന്റെ ദൃശ്യങ്ങള്‍ ഞാന്‍ പരിശോധിച്ചു. 286 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് നടന്ന രണ്ടാം ഘട്ടത്തിലെ എഞ്ചിന്‍ ജ്വലനം ആ സമയത്ത് എഫ്-മേഖലയുടെ മുകളിലായിരിക്കും നടന്നിരിക്കുക. അതുകൊണ്ട് അയണോസ്ഫിയറില്‍ ഒരു തുളയുണ്ടായിരിക്കാന്‍ സാധ്യതയുണ്ട്”, അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്തിന്റെ അറ്റത്തായി കാണപ്പെടുന്ന അന്തരീക്ഷ പാളിയാണ് അയണോസ്ഫിയര്‍. ഇവിടെ നിറയെ അയോണുകള്‍ എന്ന് വിളിക്കുന്ന ചാര്‍ജ്ജിത കണങ്ങളാണ്. ആശയവിനിമയത്തിനും ദിശാസൂചകങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുകയും അവയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്ന അന്തരീക്ഷ പാളി എന്ന നിലയ്ക്ക് ഭൂമിയെ സംബന്ധിച്ച് അയണോസ്ഫിയര്‍ വളരെ പ്രധാനപ്പെട്ടതാണ്. അയണോസ്ഫിയറില്‍ തുളയുണ്ടായാല്‍ അത് ജിപിഎസ് സംവിധാനങ്ങളെ ബാധിക്കുകയും ലൊക്കേഷനുകളുടെ സ്ഥാനത്തില്‍ വ്യത്യാസമുണ്ടാകുകയും ചെയ്‌തേക്കാം. എങ്കിലും നിലവില്‍ അത്ര വലിയ പ്രശ്‌നമൊന്നും റോക്കറ്റ് വിക്ഷേപണം മൂലം ഉണ്ടായിരിക്കാനിടയുള്ള തുള വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭാവിയില്‍, മികവുറ്റ റോക്കറ്റുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അവ അയണോസ്ഫിയറില്‍ ഉണ്ടാക്കാനിടയുള്ള ആഘാതം വലുതായിരിക്കുമെന്നും അത് ജിപിഎസിനെ സാരമായി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കമ്പനി വെബ്‌സൈറ്റിലെ വിവരം അനുസരിച്ച്, പുനഃരുപയോഗിക്കാവുന്ന, രണ്ട് സ്‌റ്റേജുകളുള്ള ഈ റോക്കറ്റ് ആളുകളെയും പ്ലേലോഡുകളെയും സുരക്ഷിതമായി ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിന് പുറത്തേക്കും എത്തിക്കാനായി ഉപയോഗിക്കാവുന്നതാണ്. ലോകത്തിലെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന ഓര്‍ബിറ്റ് ക്ലാസിലുള്ള റോക്കറ്റ് കൂടിയാണ് ഫാല്‍ക്കണ്‍ 9 എ്ന്ന് കമ്പനി അവകാശപ്പെടുന്നു. ഇതുവരെ 240 വിക്ഷേപണങ്ങളും 198 ലാന്‍ഡിംഗുകളും ഫാല്‍ക്കണ്‍ നടത്തിയിട്ടുണ്ട്. നേരത്തെയും ഫാല്‍ക്കണ്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചപ്പോള്‍ അയണോസ്ഫിയറിന് നേരിയ കേടുപാട് സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags: space xgpsElon MuskFalcon 9 rockethole in ionosphere
Share36TweetSendShare

Latest stories from this section

എന്തുകൊണ്ടാണ് ബഹിരാകാശത്ത് പേശികൾക്ക് അപചയം സംഭവിക്കുന്നത്? ഇന്ത്യയുടെ ഭാവിയിൽ ഏറെ ഗുണകരമാകുന്ന പരീക്ഷണം ആരംഭിച്ച് ശുഭാംശു ശുക്ല

ഫാൽക്കൺ-9 റോക്കറ്റിൽ സാങ്കേതിക തകരാർ ; ആക്സിയം-4 വിക്ഷേപണം നാലാം തവണയും മാറ്റിവച്ചു

ഭൂമിയുടെ അകക്കാമ്പിൽ നിന്നും സ്വർണ്ണം ചോർന്നൊലിക്കുന്നു ; ഹവായിയൻ അഗ്നിപർവ്വത ശിലകളിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ഭൂമി നശിക്കും,എണ്ണപ്പെട്ട വർഷങ്ങൾ മാത്രം; ഒടുവിൽ കയ്യൊഴിഞ്ഞ് നാസയും!?

Discussion about this post

Latest News

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

ഇത് നിനക്ക് വേണ്ടിയാണ് ഡിയോഗോ ജോട്ട, ഹൃദയം കവർന്ന് സിറാജിന്റെ വിക്കറ്റ് ആഘോഷം; ചരിത്രത്തിലിടം നേടി ബുംറ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

ഒരു ആവശ്യവും ഇല്ലായിരുന്നു, ഇന്ത്യക്ക് അപ്രതീക്ഷിത പണി കൊടുത് പന്ത് മാറ്റം; ഇംഗ്ലണ്ടിന്റെ സ്കോർ കുതിക്കാൻ കാരണമായത് ആ മണ്ടത്തരം

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies