തിരുവനന്തപുരം : ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിനോട് ചോദ്യങ്ങളുമായി ഭാരതീയ ധർമ്മപ്രചാര സഭ ആചാര്യൻ ശ്രീനാഥ് കാരയാട്ട്. ഭരണ സംവിധാനത്തിൽ പ്രധാന സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് ഏതെങ്കിലും ഒരു സംസ്‌കാരത്തെയും ആരാധനാക്രമങ്ങളെയും പൊതുവേദിയിൽ ഇകഴ്ത്തി സംസ്‌കാരിക്കുകയും അതിലൂടെ ഒരു വലിയ സമൂഹത്തെ അപമാനിക്കുകയും ചെയ്തത് അങ്ങേക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം ചോദിച്ചു.
മുഹമ്മദ് നമ്പിയെ പരാമർശിച്ചതിന് ആ മതസമൂഹത്തിന്റെ പ്രതികരണം കാരണം ജോസഫ് മാഷിനും കുടുംബത്തിനും നേരിട്ട അനുഭവങ്ങൾ കേരളം മറന്നിട്ടില്ല. ഓരോ മതത്തിനും അതിന്റേതായ തത്വശാസ്ത്രവും ആരാധനാ രീതികളും ഉണ്ടാവും. അത് അവർക്ക് വളരെ പ്രധാനപ്പെട്ടതാണ്. ആ ദർശനങ്ങൾ പഠിച്ചിട്ടാവണം ആരോഗ്യകരമായ ചർച്ചയും വിമർശനവും. ഒന്നും പഠിക്കാതെ, വായയിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ അങ്ങ് പ്രസംഗിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഇവിടുത്തെ ഹിന്ദു സമൂഹം അല്ല അങ്ങ് തന്നെയാണെന്ന് ശ്രീനാഥ് കാരയാട്ട് പറഞ്ഞു.
വിശ്വാസവും അറിവും രണ്ടാണ്, അത് രണ്ടും ചേർന്നതാണ് സനാതന സംസ്‌കാരം. തെറ്റ് പറ്റി എന്ന് മനസിലാക്കിയാൽ ക്ഷമ പറയുന്നത് മഹത്വത്തിന്റെ, മാന്യതയുടെ ലക്ഷണമാണ് സഹോദരാ എന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാഥ് കാരയാട്ടിന്റെ വാക്കുകൾ
ബഹുമാനപ്പെട്ട ഷംസീറിന്റെ ശ്രദ്ധക്ക്
ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള സനാതന സംസ്‌കാരത്തിലെ ദേവതാ സങ്കല്പമായ ഗണപതി ഭഗവാനെ കുറിച്ച് അങ്ങ് ഒരു പരാമർശം നടത്തിയതായി അറിഞ്ഞു.
എല്ലാ സംസ്‌കാരങ്ങളെയും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്ന രീതിയാണ് പണ്ടു മുതലേ സനാതന സംസ്‌കാരത്തിനും ഭാരതത്തിനും പ്രത്യേകിച്ച് കേരളത്തിനും ഉള്ളത് എന്ന് ചരിത്രം പഠിച്ച അങ്ങേക്ക് അറിയാമല്ലോ.
എന്നാൽ ഭരണ സംവിധാനത്തിൽ പ്രധാന സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് ഏതെങ്കിലും ഒരു സംസ്‌കാരത്തെയും ആരാധനാക്രമങ്ങളെയും പൊതുവേദിയിൽ ഇകഴ്ത്തി സംസ്‌കാരിക്കുകയും അതിലൂടെ ഒരു വലിയ സമൂഹത്തെ അപമാനിക്കുകയും ചെയ്തത് പദവിയിൽ ഇരിക്കുന്ന അങ്ങേക്ക് യോജിച്ചതാണോ ?
അല്ലാതെ സനാതന സംസ്‌കാരത്തിലെയല്ലാതെ മറ്റു മതക്കാർക്ക് മാത്രമാണോ മതവികാരം വ്രണപെടൽ. മുഹമ്മദ് നബിയെ പരാമർശിച്ചതിന് ആ മതസമൂഹത്തിന്റെ പ്രതികരണം കാരണം ജോസഫ് മാഷിനും കുടുംബത്തിനും നേരിടേണ്ടിവന്ന അനുഭവങ്ങൾ കേരളം മറന്നിട്ടില്ല. അങ്ങേക്കും അത് ഓർമ്മയുണ്ടാവുമല്ലോ?
ഓരോ മതത്തിനും അതിന്റേതായ തത്വശാസ്ത്രവും ആരാധനാ രീതികളും ഉണ്ടാവും. അത് അവർക്ക് വളരെ പ്രധാനപ്പെട്ടതാണ്, ആ ദർശനങ്ങൾ പഠിച്ചിട്ടാവണം ആരോഗ്യകരമായ ചർച്ചയും വിമർശനവും. ഒന്നും പഠിക്കാതെ, മനസിലാക്കാൻ ശ്രമിക്കാതെ വായയിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ അങ്ങ് പ്രസംഗിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഇവിടുത്തെ ഹിന്ദു സമൂഹം അല്ല അങ്ങ് തന്നെയാണ്. സനാതന സംസ്‌കാരത്തെ കുറിച്ച് ഒട്ടും അറിവില്ലാത്തതിനാലാണ് അങ്ങ് ഇത് പറഞ്ഞത് എന്ന് മനസിലാക്കാനുള്ള പ്രബുദ്ധത ഇന്ന് ഹിന്ദു സമാജത്തിനുണ്ട്.
നിയമം അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം സർ. എന്ന മീശമാധവനിലെ സലിം കുമാറിന്റെ ഡയലോഗാണ് ഓർമവരുന്നത്. സനാതന സംസ്‌കാരത്തിലെ ദേവതാ സങ്കല്പങ്ങളെ കുറിച്ചും വിഗ്രഹങ്ങളെ കുറിച്ചും അറിയിലെങ്കിൽ പഠിക്കുക തന്നെ വേണം. അറിവ് മനുഷ്യനെ വിനയാന്വിതനാക്കും.
വിശ്വാസവും അറിവും രണ്ടാണ്. അത് രണ്ടും ചേർന്നതാണ് സനാതന സംസ്‌കാരം. അറിവില്ലാത്ത വിശ്വാസം പലപ്പോഴും അന്ധവിശ്വാസമായി തോന്നാം.
ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്ന രാജ്യങ്ങളിൽ (ഭാരതം അങ്ങനെ വിശ്വസിച്ചിരുന്നില്ല, ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട് ) ഭൂമിക്ക് ഗോളാകൃതിയാണ് എന്ന് അറിവുള്ളവർ പറഞ്ഞപ്പോൾ അവരെ കൊന്നു കളഞ്ഞവർ ആ സത്യം തിരിച്ചറിഞ്ഞപ്പോൾ പശ്ചാതപിച്ചോ എന്നെനിക്കറിയില്ല
തെറ്റ് പറ്റി എന്ന് മനസിലാക്കിയാൽ ക്ഷമ പറയുന്നത് മഹത്വത്തിന്റെ , മാന്യതയുടെ ലക്ഷണമാണ് സഹോദരാ
സ്‌നേഹപൂർവം
ശ്രീനാഥ് കാരയാട്ട്
ആചാര്യൻ
ഭാരതീയ ധർമ്മപ്രചാര സഭ
Discussion about this post