പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി. വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൻ തോതിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. ഡാൻസാഫ് സംഘവും നാർകോട്ടിക് സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത കഞ്ചാവിന് മുപ്പത് ലക്ഷത്തിലധികം വില വരുമെന്നാണ് നിഗമനം.
Discussion about this post