തിരുവനന്തപുരം: മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണ് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണൻ. യുവമോർച്ചയ്‌ക്കെതിരെ പി.ജയരാജൻ കൊലവിളി മുഴക്കിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.ജയരാജന്റെ ഭീഷണി അർഹിക്കുന്ന അവജ്ഞയോടെതള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാക്കളുടെ കൊലവിളി ഒരു പാട് കണ്ട സംഘടനയാണ് യുവമോർച്ച. ഭരണസ്വാധീനംപോലുമില്ലാതെ എല്ലാ വല്ലുവിളിയേയും കേരളത്തിന്റെ മണ്ണിൽ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോർച്ചയെന്ന് ജയരാജൻ മറക്കണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഎമ്മിൽ ഓട്ടക്കാലണ വിലപോലുമില്ലാത്ത ജയരാജൻ സഖാക്കളുടെ കയ്യടികിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. കൊലവിളി പരാമർശം നടത്തിയ പി.ജയരാജനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം. എ.എൻ.ഷംസീറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുക തന്നെ ചെയ്യുമെന്നും പ്രഫുൽകൃഷ്ണൻ സൂചിപ്പിച്ചു.
Discussion about this post