ഇടുക്കി: ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. സംഭവത്തിൽ ഉപ്പുതറ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ വിഷ്ണുവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും തുറക്കാതായതോടെ അമ്മ, വിഷ്ണുവിനെ വിളിച്ചുവരുത്തി വീടിനു പിൻവശത്തെ വാതിൽ തുറക്കുകയായിരുന്നു. ആ സമയം ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗ്രീഷ്ണ ഏഴ് മാസം ഗർഭിണിയായിരുന്നു.
മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനിൽ ഗണേശൻ- സെൽവി ദമ്പതികളുടെ മകളണ്. ഗ്രീഷ്മ. കഴിഞ്ഞ ഒക്ടോബറിലാണ് വിഷ്ണുവും ഗ്രീഷ്മയും വിവാഹിതരായത്.
Discussion about this post