മുംബൈ: ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ്, കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജന്റെ കൂട്ടാളി മുന്ന ധറിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഷാർപ്പ് ഷൂട്ടർ ലായിഖ് അഹമ്മദ് ഫിദ ഹുസൈൻ ഷെയ്ഖ് അറസ്റ്റിലായി. മുംബൈ പോലീസാണ് 50 വയസ്സുകാരനായ ലായിഖിനെ കഴിഞ്ഞ ദിവസം താനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്.
1997 ഏപ്രിൽ 2നായിരുന്നു ലായിഖും സംഘവും മുന്ന ധറിനെ കൊലപ്പെടുത്തിയത്. അന്ന് അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഇയാൾ താനെയിലുണ്ടെന്ന് കഴിഞ്ഞ ദിവസം പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. എന്നാൽ ലഭിച്ച മേൽവിലാസത്തിൽ ഇയാളെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇയാൾ ടാക്സി ഡ്രൈവറായി ജോലി നോക്കിയിരുന്ന താനെ റെയിൽവേ സ്റ്റേഷനിൽ എത്തിയ പോലീസ്, നാടകീയമായി ലായിഖിനെ അവിടെ നിന്നും പിടികൂടുകയായിരുന്നു.
Discussion about this post