ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ചുള്ള ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി. പ്രിയയുടെ നിയമനം ശരിവെച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ നിയമന പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോസഫ് സ്കറിയയും യുജിസിയും നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഇരുവരും സമർപ്പിച്ച ഹർജികളിന്മേൽ സുപ്രീം കോടതി പ്രിയ വർഗീസിന് നോട്ടീസ് അയച്ചു. നോട്ടീസിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ ആറ് ആഴ്ചത്തെ സമയമാണ് കോടതി പ്രിയ വർഗീസിന് അനുവദിച്ചിരിക്കുന്നത്.
എന്നാൽ, നിയമനത്തിൽ തത്കാലം ഇടപെടുന്നില്ലെന്ന് അറിയിച്ച സുപ്രീം കോടതി, അന്തിമ തീരുമാനം വരുന്നത് വരെ സ്ഥാനത്ത് തുടരാൻ പ്രിയക്ക് സാവകാശം നൽകി. സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിച്ചായിരിക്കും പ്രിയയുടെ നിയമനത്തിന്റെ ഭാവിയെന്നും ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Discussion about this post