കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയായ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് 10 വരെയാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
അസ്ഫാഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
ഇയാൾ നേരത്തെയും പോക്‌സോ കേസിൽ പ്രതിയായിരുന്നു എന്ന് കണ്ടെത്തിയിടുണ്ട്. ഈ സാഹചര്യത്തിൽ ഇയാൾ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. 2018 ൽ ഡൽഹിയിലെ ഗാസിപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അസ്ഫാഖ് പിടിയിലായിട്ടുണ്ട്. ഒരു മാസം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി ജാമ്യത്തിലറങ്ങിയ ശേഷം കേരളത്തിലേക്ക് കടന്നു. കേരളത്തിൽ മൊബൈൽ മോഷണ കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.
അതേസമയം അസ്ഫാഖിന്റെ തിരിച്ചറിയൽ പരേഡും പൂർത്തിയായിട്ടുണ്ട്. ആലുവ മാർക്കറ്റിലെ തൊഴിലാളി താജുദ്ദീൻ, കുട്ടിയുമായി സഞ്ചരിച്ച് കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ സന്തോഷ്, യാത്രക്കാരി സ്മിത അടക്കമുള്ളവർ ആലുവ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിൽ തുടർനടപടികളിലേക്ക് പോലീസ് കടക്കുകയാണ്.
Discussion about this post