തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. 16 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് ശേഷം മടങ്ങിയെത്തുമ്പോഴായിരുന്നു അപകടം ഉണ്ടായത് എന്നാണ് സൂചന. വള്ളം മറിഞ്ഞ ഉടൻ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ ബോട്ടുകൾ ഇവർക്കരികിലേക്ക് എത്തുകയായിരുന്നു. സംഭവ സമയം മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ മൂന്ന് ബോട്ടുകൾ അഴിമുഖത്ത് പട്രോളിംഗ് നടത്തുകയായിരുന്നു.
നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന ബോട്ടാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികളിൽ ചിലർക്ക് നിസ്സാര പരിക്കുണ്ട്. ചിറയിൻകീഴ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ രക്ഷാ പ്രവർത്തനത്തിനുള്ള സജീകരണങ്ങൾ നേരത്തെ തന്നെ തീരത്ത് ഒരുക്കിയിട്ടുണ്ട്.
Discussion about this post