മലപ്പുറം: ചേളാരിയിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. മദ്ധ്യപ്രദേശ് സ്വദേശിയായ റാം മഹേഷ് കുശ്വ (30) ആണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
കസ്റ്റഡിയിൽ എടുത്ത പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കുശ്വയുടെ ഫോട്ടോ കാണിച്ചായിരുന്നു കുട്ടിയോടെ ഇയാളെക്കുറിച്ച് പോലീസ് ചോദിച്ചത്. ഇയാളെ ഉച്ചയോടെയാകും കോടതിയിൽ ഹാജരാക്കുക.
കുട്ടിയുടെ അമ്മയുടെകൂടെ താമസിക്കുന്ന ആളുടെ സുഹൃത്താണ് റാം മഹേഷ് കുശ്വ. ഇന്നലെയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുമായി താമസിക്കുന്ന ക്വാട്ടേഴ്‌സിൽ എത്തിയ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി മാതാവിനോട് പറഞ്ഞു. ഇതോടെ മാതാവ് കുട്ടിയുമായി എത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായതോടെ പോലീസ് കുശ്വയെ പിടികൂടുകയായിരുന്നു. രാത്രിയോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പോക്‌സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Discussion about this post