തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ പരാതി നൽകി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹം രേഖാമൂലം പരാതി നൽകിയത്. കഴിഞ്ഞ മാസം 28 നായിരുന്നു ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നത്.
വ്യാഴാഴ്ചയായിരുന്നു പരാതി നൽകിയത്. ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. സുരക്ഷാ കാരണങ്ങളാൽ വിലയ സുരക്ഷാ സന്നാഹമാണ് ക്ഷേത്രത്തിലും പരിസരത്തും ഒരിക്കിയിരിക്കുന്നത്. സുരക്ഷാ ഏജൻസിയുടെ അനുമതിയില്ലാതെയാണ് ഹെലികോപ്റ്റർ എത്തിയത്. വിശ്വാസങ്ങളെയും സുരക്ഷയെയും ധ്വംസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തിട്ടുള്ളത്. ഇത് ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തും. ഹെലികോപ്റ്റർ എത്തിയതിൽ ഭക്തജനങ്ങൾക്ക് വലിയ ആശങ്കയാണുള്ളത്. അവരുടെ വിശ്വാസ സങ്കൽപ്പങ്ങളെ ഇത് വ്രണപ്പെടുത്തുന്നു. ഹെലികോപ്റ്റർ പറത്തിയവരെയും അതിന്റെ ഉടമസ്ഥരെയും കസ്റ്റഡിയിൽ എടുക്കണമെന്നും പരാതിയിൽ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ അഞ്ച് തവണയാണ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നതെന്ന് പരാതി നൽകിയതിന് പിന്നാലെ കുമ്മനം രാജശേഖരൻ പറഞ്ഞു. ഇത് ഉത്കണ്ഠാജനകമാണ്. അവരുടെ ഉദ്ദേശ്യം എന്താണെന്ന് കണ്ടെത്തണം. ക്ഷേത്രം നാടിന്റെ അഭിമാനമാണ്. പത്മനാഭ സ്വാമിയെ നെഞ്ചേറ്റിയഭക്ത ജനങ്ങൾക്ക് ആശങ്കയുണ്ട്.
ഹെലികോപ്റ്റർ എത്തിയത് യാദൃശ്ചിക സംഭവമായി കണ്ട് തള്ളിക്കളയാൻ ആകില്ല. ക്ഷേത്രത്തിൽ കോടി കണക്കിന് സ്വർണ ശേഖരം ഉണ്ടെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രവും പരിസരവുമെല്ലാം സുരക്ഷാ മേഖലയാണ്. നിയന്ത്രണം ഉണ്ടായിട്ടും ലംഘിച്ചത് ആശങ്കയുണ്ട്. പ്രവൈറ്റ് ഹെലികോപ്റ്ററാണ് എത്തിയത് എന്നാണ് അറിയാൻ കഴിഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post