തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ അതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിൽ ആയിരുന്നു സംഭവം. പ്രതിയായ യുവാവിനെ യാത്രികർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരീക്ഷയ്ക്കായി പോകുകയായിരുന്നു വിദ്യാർത്ഥിനി. ഇതിനിടെയായിരുന്നു യുവാവ് മോശമായി പെരുമാറിയത്. ഉടനെ വിദ്യാർത്ഥിനി ബഹളമുണ്ടാക്കുകയായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന യാത്രികർ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പോലീസ് കേസ് എടുത്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post