ശ്രീനഗർ: ജമ്മുകശ്മീരിലെ കജൗരി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചുവെന്ന് ജമ്മു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു.
ബുധൽ മേഖലയിലെ ഗുന്ധ-ഖവാസ് ഗ്രാമത്തിൽ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നിലവിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു.കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. ഭീകരരുടെ ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മൂന്ന് പേർക്കും ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post