തിരുവനന്തപുരം: സ്പീക്കറുടെ ഗണപതി മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻഎസ്എസ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികളെ പിന്തുണച്ച് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. വിവാദത്തിൽ എൻഎസ്എസ് എടുത്തത് അന്തസ്സുള്ള തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ പെരുന്നയിൽ ചേർന്ന നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
മിത്ത് വിവാദത്തിൽ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള അന്തസുള്ള നിലപാടാണ് എൻഎസ്എസ് എടുത്തിരിക്കുന്നത്. മുതലെടുപ്പുകൾക്ക് എൻ എസ് എസ് നിന്നു കൊടുക്കില്ല. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻ എസ് എസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ് കറക്ട് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിശബ്ദനായോ എന്ന ചോദ്യത്തിന് ‘അതൊന്നും എനിക്ക് അറിയില്ല, അദ്ദേഹത്തെ കാണുമ്പോൾ നിങ്ങൾ ചോദിക്കൂ എന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
Discussion about this post