ഇസ്ലാമാബാദ്; പാകിസ്താനിലെ ബലൂചിസ്ഥാനിൽ സ്‌ഫോടനം. പഞ്ച്ഗുർ ജില്ലയിലാണ് വൻ സ്‌ഫോടനമുണ്ടായത്. വിവാഹപാർട്ടിയുടെ വാഹനമാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ ഒരു യുസി (യൂണിയൻ കൗൺസിൽ)ചെയർമാൻ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. റിമോട്ട് കൺട്രോൾ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം.
ബൽഗത്തർ യുസി ചെയർമാൻ ഇസ്ഹാഖ് യാക്കൂബിനെ തന്നെയാണ് അക്രമികൾ ലക്ഷ്യം വെച്ചതെന്നാണ് വിവരം.മുഹമ്മദ് യാക്കൂബ്, ഇബ്രാഹിം, വാജിദ്, ഫിദ ഹുസൈൻ, സർഫറാസ്, ഹൈദർ എന്നീ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായാണ് വിവരം. മറ്റുള്ളവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്
ഇസ്ഹാഖിന്റെ പിതാവ് യാക്കൂബ് ബൽഗാത്രിയും 10 കൂട്ടാളികളും 2014 സെപ്തംബറിൽ കൊല്ലപ്പെട്ട അതേ സ്ഥലത്ത് വച്ചാണ് ഇസ്ഹാഖ് കൊല്ലപ്പെടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷനൻ ഫ്രണ്ട് ഏറ്റെടുത്തു.
Discussion about this post