ന്യൂഡൽഹി: ഇന്ത്യൻ മാദ്ധ്യമങ്ങൾ ചൈനയിൽ നിന്നും ഫണ്ട് സ്വീകരിച്ച വിഷയത്തിൽ കോൺഗ്രസും ഇടത് പക്ഷവും നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കോൺഗ്രസിന്റെ കൈപ്പത്തി ന്യൂസ് ക്ലിക്കിനൊപ്പവും ന്യൂസ് ക്ലിക്കിന്റെ യജമാനൻ ചൈനയുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്നും ഫണ്ട് സ്വീകരിച്ചത് എങ്ങനെയെന്നും ആ പണം എപ്രകാരം വിനിയോഗിച്ചുവെന്നും രാജ്യത്തോട് വിശദീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം. ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം വന്നപ്പോൾ രാഹുൽ ഗാന്ധി അവരെ പിന്തുണച്ചിരുന്നു. ന്യൂസ് ക്ലിക്ക് ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യക്കെതിരെ പ്രവർത്തിച്ചു എന്ന് വ്യക്തമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി ചൈനയിൽ നിന്നും പണം നൽകിയത് ആരെന്ന് രാഹുൽ വ്യക്തമാക്കണം. ന്യൂസ് ക്ലിക്കിനെ അനുകൂലിച്ച് നിലപാടെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നതായും അനുരാഗ് ഠാക്കൂർ പറഞ്ഞു.
Discussion about this post