ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിൽ ക്വിറ്റ് ഇന്ത്യ സമരം വലിയ പങ്കുവഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ സ്മരണകൾ ഉണർത്തുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായ എല്ലാവർക്കും പ്രണാമം. ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ സമരം സ്വതന്ത്ര്യം നേടിയെടുക്കുന്നതിൽ ഏറെ നിർണായകമായി. ഇന്ന് ഇന്ത്യ ഒരേ സ്വരത്തിൽ പറയുന്നു. അഴിമതി രഹിത ഇന്ത്യ, രാജവാഴ്ച രഹിത ഇന്ത്യ, പ്രീണനം ഇല്ലാത്ത ഇന്ത്യ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സ്വന്തം ശബ്ദത്തിലുള്ള വിവരണത്തിന്റെ വീഡിയോ ആണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
Discussion about this post