എറണാകുളം: പണം തട്ടിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി പോയി മർദ്ദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. ആലുവ കുട്ടമശ്ശേരി സ്വദേശി ബിലാലിനെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
രണ്ട് വർഷം മുൻപ് എഡ്വിൻ ജോൺസൺ എന്നയാളിൽ നിന്നും ബിലാലിന്റെ പിതാവ് പണം തട്ടിയിരുന്നു. നിരവധി തവണ ഇത് തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനെ തുടർന്നായിരുന്നു ബിലാലിനെ തട്ടിക്കൊണ്ട് പോയത്. ആഫ്രിക്കയിലെ സ്വർണം അരിക്കുന്ന ഖനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിശ്വസിപ്പിച്ച ശേഷം ഒന്നര കോടി രൂപ എഡ്വിനിൽ നിന്നും ബിലാലിന്റെ പിതാവ് തട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം സ്വർണ ഖനിയിൽ പങ്കാളിത്തം നൽകിയില്ല. ഇതോടെ എഡ്വിൻ പണം തിരികെ ആവശ്യപ്പെട്ടു. നിരവധി തവണ ചോദിച്ചിട്ടും പണം നൽകാൻ ബിലാലിന്റെ പിതാവ് നൽകിയില്ല. ഇതോടെയായിരുന്നു തട്ടിക്കൊണ്ട് പോയി ബിലാലിനെ വഴിയിൽ ഉപേക്ഷിച്ചത്.
ആലുവയിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ബിലാൽ. ഇയാളെ കാറിൽ പിന്തുടർന്ന് എത്തിയ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെ ബിലാലിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനിടെ ആയിരുന്നു ബിലാലിനെ വെള്ളക്കിണറിൽ വഴിയരികിൽ അവശനിലയിൽ കണ്ടത്. മുപ്പത്തടം സ്വദേശി കിരൺ, ദേശം സ്വദേശികളായ പ്രസാദ്, ശ്രീലാൽ എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
Discussion about this post