കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ നേരിടാൻ ജെയ്ക് സി തോമസ്. സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചു. നാളെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ജെയ്ക് ആകും സ്ഥാനാർത്ഥിയെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് ആണ് നേതൃത്വത്തോട് ജെയ്കിന്റെ പേര് നിർദ്ദേശിച്ചത്.
എട്ട് ഏരിയ കമ്മറ്റികളും ജെയ്കിന്റേ പേരാണ് നിർദ്ദേശിച്ചത്. ഇതും പരിഗണിച്ചാണ് ജെയ്കിനെ തീരുമാനിച്ചത്. പുതുപ്പള്ളിയിൽ നിന്നും മൂന്നാം തവണയാണ് ജെയ്ക് മത്സരിക്കുന്നത്. 2016 ലായിരുന്നു ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ജെയ്ക് ആദ്യമായി മത്സരിക്കുന്നത്. ഇതിന് ശേഷം 2021 ലും ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ മത്സരിച്ചിരുന്നു. എന്നാൽ രണ്ട് തവണയും പരാജയം നുണയുകയായിരുന്നു.
Discussion about this post