ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിദ്ധ്യത്തിൽ നെഹ്രു ട്രോഫി വള്ളം കളി മത്സരങ്ങൾക്ക് പതാക ഉയർത്തി മന്ത്രി സജി ചെറിയാൻ. പുന്നമടക്കായലിൽ നടക്കുന്ന 69 ാമത് നെഹ്രു ട്രോഫി വള്ളം കളിക്ക് മുഖ്യമന്ത്രിയെ ആയിരുന്നു ഉദ്ഘാടകനായി നിശ്ചിയിച്ചിരുന്നത്. ചുണ്ടൻ വള്ളങ്ങൾ ആവേശത്തോടെ അണി നിരന്നെങ്കിലും ഉദ്ഘാടന ചടങ്ങുകൾക്കായി മുഖ്യമന്ത്രിയ്ക്ക് സമയത്തിനെത്തായാനായില്ല.
പിണറായി വിജയൻ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. മത്സരം തുടങ്ങാനിരിക്കെ മഴ ശക്തമായത് തിരിച്ചടിയായി.
മത്സരം ആരംഭിക്കാനിരിക്കെ നെഹ്റു പവലിയന് മുന്നിൽ പോലീസ് ബോട്ട് മറഞ്ഞു. ഉടൻ തന്നെ നിയന്ത്രണം വിട്ട് മറിഞ്ഞ ബോട്ടിൽ ഉണ്ടായിരുന്ന 3 പോലീസുകാരെും രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ലെന്നാണ് വിവരം.
മുൻ വർഷത്തെ ചാമ്പ്യന്മാരായ കാട്ടിൽ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണത്തെ അങ്കത്തിനൊരുങ്ങുന്നത്. ചുരുളൻ – മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് -നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -ഏഴ്, വെപ്പ് ബി ഗ്രേഡ് -നാല്, തെക്കനോടി തറ -മൂന്ന്, തെക്കനോടി കെട്ട് – നാല് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
Discussion about this post