മസ്‌കറ്റ്: ഒമാനിൽ പ്രമുഖ റെസ്റ്റോറന്റിൽ സ്‌ഫോടനം. മസ്‌കറ്റ് ഗവർണറിലെ ഭക്ഷണശാലയിലാണ് സ്‌ഫോടനം. സീബിലെ വിലായലെ തെക്കൻ മബേല പ്രദേശത്താണ് സംഭവം. സ്‌ഫോടനത്തിൽ പതിനെട്ടോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പാചകവാതകം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് സിവിൽ ഡിഫൻസ് ആൻഡ് അംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
അപകടം നടന്ന ഭക്ഷണശാലയുടെ സമീപത്തെ കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തിന് പിന്നാലെ സമീപ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post