പത്തനംതിട്ട: വിരാട രാജകുമാരന്റെ പത്‌നികളിലൊരാളായി കഥകളി അരങ്ങിലെത്തി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. ഇരയിമ്മൽ തമ്പിയുടെ പ്രശസ്തമായ ഉത്തരാ സ്വയംവരം കഥകളിയിലെ ഉത്തരനും പത്‌നിമാരുമായുള്ള ലാസ്യ നൃത്തരംഗമാണ് ഇന്നലെ അരങ്ങേറിയത്. പത്തനംതിട്ട മാർത്തോമ സ്‌കൂൾ അങ്കണമാണ് കഥകളി അരങ്ങായത്. ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ സ്‌ക്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സ്റ്റഡൻസ് കഥകളി ക്ലബ്ബിന്റ ഉദ്ഘാടനത്തിനാണ് കളക്ടർ കഥകളി അവതരിപ്പിച്ചത്.
ഏറെ പരിശീലനം ആവശ്യമുള്ള കലാരൂപമാണ് കഥകളി. എന്നാൽ ചുരുങ്ങിയ നാളുകൾ കൊണ്ട് ഇത് അഭ്യസിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള ശൃംഗാരപ്പദം ആടിയ കളക്ടറെ ഹർഷാരവത്തോടെയാണ് കാണികൾ വരവേറ്റത്.
ഉത്തരനായി കലാമണ്ഡലം വൈശാഖും രണ്ടാമത്തെ പത്‌നിയായി കലാമണ്ഡലം വിഷ്ണുവുമാണ് ഒപ്പം അരങ്ങിലെത്തിയത്. നേരത്തെ ഭരതനാട്യം കുച്ചുപുഡി എന്നിവ അഭ്യസിച്ച ദിവ്യ എസ് അയ്യർ യാതൊരു മടിയും കൂടാത കഥകളി പരിശീലനത്തിനായി സമയം കണ്ടെത്തി വരികയായിരുന്നു.
Discussion about this post