ചങ്ങനാശ്ശേരി: ആൺസുഹൃത്തിനെ പിടികൂടിയ പോലീസിന് നേരെ കയ്യേറ്റവും തെറിവിളിയുമായി പ്രായപൂർത്തിയാവാത്ത പെൺകുട്ടി. തൃക്കൊടിത്താനം കൈലാത്തുപടിക്ക് സമീപമാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യുവാവി?ന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് അന്വേഷിക്കാനെത്തിയതായിയുന്നു പോലീസ് സംഘം. ഇവർക്ക് നേരെയാണ് ആക്രമണം നടത്തിയത്.
ഗോശാലപ്പറമ്പിൽ വിഷ്ണുവാണ് (19) പോലീസിന്റെ പിടിയിലായത്. ബാറിൽ അതിക്രമം നടത്തിയത് ഉൾപ്പെടെയുള്ള കേസുകൾ ഇയാളുടെ പേരിലുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം സംശയാസ്ദപമായ രീതിയിൽ വിഷണുവിനെ കണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചു. എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ. ശെൽവരാജ് എന്നിവരുടെ നേതൃത്വത്തിൽ സംഘമെത്തി.പോലീസ് ചോദ്യംചെയ്യുകയും വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റുകയും ചെയ്തു. ഈസമയം വിഷ്ണുവിനൊപ്പം പെൺകുട്ടിയുണ്ടായിരുന്നു.
വിഷ്ണുവിനെ ജീപ്പിൽനിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി അതിക്രമം നടത്തിയത്. സിപിഒ ശെൽവരാജ് ജീപ്പിന്റെ സൈഡിൽനിൽക്കുമ്പോൾ പെൺകുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയിൽപ്പെട്ട് ശെൽവരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. സംഭവമറിഞ്ഞ് നാട്ടുകാരും ഓടിക്കൂടുകയായിരുന്നു.
Discussion about this post