മുംബൈ: 26/11 മുംബൈ ആക്രമണക്കേസില്‍ മാപ്പുസാക്ഷിയാകാമെന്നു സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് വംശജനായ യുഎസ് പൗരന് ഡേവിഡ് കോള്മാന് ഹെഡ്ലിക്കു സെഷന്‍സ് കോടതി മാപ്പു നല്കി. അടുത്തവര്‍ഷം ഫെബ്രുവരി എട്ടിനു പ്രോസിക്യൂഷന് സാക്ഷിയായി ഹെഡ്ലി മൊഴി നല്‍കും.
വ്യാഴാഴ്ച വൈകീട്ട് 6.30 ന് വിഡിയോ കോണ്‍ഫറന്‍സ് വഴി മുംബൈയിലെ പ്രത്യേക കോടതിയിലാണ് ഹെഡ്ലി കുറ്റം സമ്മതിച്ചത്. തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പറഞ്ഞ ഹെഡ്ലി സാക്ഷിയായി വിചാരണയില്‍ ഭാഗമാകാന്‍ തയാറാണെന്നും അറിയിക്കുകയായിരുന്നു.
ഹെഡ്ലിക്കു മാപ്പുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ്, നിബന്ധനകള്‍ക്കു വിധേയം എന്ന പരാമര്‍ശത്തോടെ ഹെഡ്ലിക്കു മുംബൈ കോടതി ജ!ഡ്ജി ജി.എ. സന്ദീപ് മാപ്പ് നല്‍കിയത്.
അമേരിക്കയിലെ ജയിലില്‍ അവിടുത്ത കോടതി വിധിച്ച 35 വര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരുകയാണ് ഹെഡ്ലി. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 11 കുറ്റങ്ങളാണ് ഹെഡ്ലി അമേരിക്കന്‍ ഏജന്‍സിയായ എഫ്.ബി.ഐക്കു മുന്നില്‍ ഏറ്റുപറഞ്ഞത്. മുംബൈ ഭീകരാക്രമണത്തില്‍ ഹെഡ്ലിക്കുള്ള പങ്ക് കണ്ടത്തെിയത് എഫ്.ബി.ഐയാണ്.
ഭീകരാക്രമണം ആസൂത്രണം ചെയ്ത പാകിസ്ഥാനിലെ ലഷ്കര്‍ ഇ തോയിബ നേതാക്കള്‍ക്ക് ഫഹീം അന്‍സാരി, ശബാബുദ്ദീന് ശൈഖ് എന്നിവരാണ് ആക്രമണ ലക്ഷ്യങ്ങളുടെ മാപ്പും വിവരങ്ങളും നല്‍കിയതെന്നായിരുന്നു പൊലീസ് വാദം. ഹെഡ്ലി കുറ്റം സമ്മതിച്ചതോടെ ചോദ്യംചെയ്യാന്‍ എന്‍.ഐ.എ സംഘം അമേരിക്കയിലേക്ക് പോയിരുന്നു. എന്നാല്‍, അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്യാനാണ് സമ്മതിച്ചത്. അമേരിക്ക നല്കിയ കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവും കിട്ടിയില്ല. 2006, 2007 വര്‍ഷങ്ങളില്‍ മുംബൈയിലത്തെിയ ഹെഡ്ലി ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട സ്ഥാനങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ലഷ്കര്‍ ഇ തോയിബയ്ക്ക് കെമാറുകയുമായിരുന്നു.
Discussion about this post