തിരുവനന്തപുരം: പാറശാലയിൽ ഉമ്മൻ ചാണ്ടി സ്മാരകത്തിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ തകർന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകനാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് കോൺഗ്രസിന്റെ ആരോപണം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പാറശാല ജംഗ്ഷനിലാണ് ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി നിർമ്മിച്ച സ്മാരകം. ഇതിനോട് ചേർന്ന് കോൺഗ്രസ് പ്രവർത്തകർ വെയിറ്റിംഗ് ഷെഡും നിർമ്മിച്ചിട്ടുണ്ട്. രാവിലെ ബസ് കേറാൻ എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ കോൺഗ്രസ് പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
പ്രദേശവാസിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനായ യുവാവാണ് സംഭവത്തിന് പിന്നിൽ എന്നും വെയിറ്റിംഗ് ഷെഡിന്റെ നിർമ്മാണ വേളയിൽ ഇയാൾ ഇത് നശിപ്പിക്കാൻ ശ്രമിച്ചിരുന്നതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഈ അടുത്താണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
Discussion about this post