പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടി ഗീത. ചിങ്ങം ഒന്നായ ഇന്നലെയാണ് താരം ശബരിമലയിൽ എത്തിയത്. ഗീതയുടെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു താരത്തിന്റെ ശബരിമല ദർശനം. താരം നിർമ്മാല്യം കണ്ടുതൊഴുതു. ഗണപതി ഹോമവും നെയ്യഭിഷേകവും നടത്തി. പ്രാർത്ഥനയ്ക്ക് ശേഷം തന്ത്രി മഹേഷ് മോഹനർ, മേൽശാന്തി എസ്. ജയരാമൻ എന്നിവരുമായി ഗീത സംസാരിച്ചു. ഇവരിൽ നിന്നും പ്രസാദവും വാങ്ങിയ ശേഷമായിരുന്നു ഗീത തിരികെ മടങ്ങിയത്.
സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന ഗീത ആത്മീയപാതയിലേക്ക് നീങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്ര ദർശനം. ഭർത്താവിനൊപ്പം അമേരിക്കയിലാണ് ഗീത ഇപ്പോൾ കഴിയുന്നത്.
അതേസമയം ചിങ്ങമാസത്തിൽ നട തുറന്നതോടെ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചത്.
Discussion about this post