തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയ സംഭവത്തിൽ അന്വേഷണം നടത്താൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻകൈ എടുക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകി. എൽഡിഎഫിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാൻ ജനം മുൻകൈ എടുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സ്വാധീനം മുതലെടുത്ത് സ്വകാര്യ സ്ഥാപനത്തിൽ നിന്നും കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര ആദായ നികുതിവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എക്‌സാലോജിക് എന്ന കമ്പനി ഈ തുകയ്ക്ക് അർഹമായ ഒരു സേവനവും നൽകിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഗൗരവമേറിയ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ ഇതിൽ പരാതി ലഭിച്ചിട്ടില്ലെന്നും ഗവർണർ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഎസ്‌ജെപി കത്ത് നൽകിയത്.
കൊച്ചിൻ മിനറൽസ് ആൻഡ്‌റൂട്ടൈൽസ് എന്ന സ്വകാര്യകമ്പനിയും ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ ആദായ നികുതിവകുപ്പിന്റെ സെറ്റിൽമെന്റ ബോർഡിറക്കിയ ഉത്തരവിൽ ആണ് വിവാദപരാമർശങ്ങൾ ഉണ്ടായിരുന്നത്. ഈ വിഷയത്തിൽ ഗവർണർ സ്വമേധയാനടത്തിയ അഭിപ്രായങ്ങളെ പാർട്ടി അഭിനന്ദിച്ചു.
ഡിഎസ്‌ജെപി സംശുദ്ധ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളുന്നു എന്നും അഴിമതി രാഷ്ട്രീയം, സംസ്ഥാനത്തിന്റെ വികസനം മുരടിപ്പിക്കുകയാണെന്നും പാർട്ടി പ്രസിഡന്റ് കെഎസ്ആർ മേനോൻപറഞ്ഞു.
എക്‌സ്‌പോർട്ട്-റീഎക്‌സ്‌പോർട്ട്, ധനകാര്യം വിനോദസഞ്ചാരം, ആരോഗ്യം വിദ്യാഭ്യാസം, ഇൻഫർമേഷൻ ടെക്‌നോളജി എന്നീമേഖലകളിൽ ദുബായ്- സിംഗപ്പൂർ പോലെ ഒരു ആഗോള കേന്ദ്രമായിമാറി ഇന്ത്യയുടെ
വികസനത്തിന് വലിയസംഭാവനകൾ നൽകാൻ കേരളത്തിന് കഴിയും. അതിന് വിലങ്ങു തടിയായി നിൽക്കുന്ന അഴിമതി ഭരണം അവസാനിപ്പിക്കാൻ ജനം മുൻകൈയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post